പ്രവാസി കോൺഗ്രസ് പ്രതിഷേധം

Sunday 05 March 2023 3:23 AM IST

കൊട്ടാരക്കര : പെട്രോൾ ഡീസൽ വിലയും പാചക വാതക വിലയും വർദ്ധിപ്പിച്ച കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നടപടിയിൽ പ്രതിഷേധിച്ച് പ്രവാസി കോൺഗ്രസ് കൊട്ടാരക്കര നിയോജക മണ്ഡലം കമ്മിറ്റി പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി. പൊതുയോഗം കെ.പി.സി.സി അംഗം സി.ആർ.നജീബ് ഉദ്ഘാടനം ചെയ്തു. അടിക്കടി പാചക വാതകത്തിന് വില വർദ്ധിപ്പിക്കുന്ന നടപടി പിൻവലിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. നിയോജക മണ്ഡലം പ്രസിഡന്റ് വർഗീസ് തരകൻ അദ്ധ്യക്ഷനായി. പ്രവാസി കോൺഗ്രസ് ജില്ലാ പ്രസിഡന്റ് കുമ്മിൾ സാലി, അഡ്വ. അലക്സ് മാത്യു, റെജിമോൻ വർഗീസ്, ബ്ളോക്ക് മെമ്പർ അനു വർഗീസ്,ജില്ലാ സെക്രട്ടറിമാരായ കിഴക്കേത്തെരുവിൽ പി ബാബു, ടി.വി.സലാവുദ്ദീൻ, റഷീദ് കാര്യറ, ബിജു ജോൺ, വഹാബ് തുടങ്ങിയവർ സംസാരിച്ചു.