മഹീന്ദ്ര താറിന് പുതിയവില

Monday 06 March 2023 3:35 AM IST

കൊച്ചി: മഹീന്ദ്ര ഈവർഷം ജനുവരിയിൽ പുറത്തിറക്കിയ താറിന്റെ പുത്തൻ പതിപ്പായ താർ 4x2ന് വില വർദ്ധിപ്പിച്ചു. ജനുവരിയിൽ 9.99 ലക്ഷം രൂപ പ്രാരംഭവിലയുമായി എത്തിയ ഈ റിയർവീൽ ഡ്രൈവ് മോഡലിന് മൂന്നുമാസത്തിന് ശേഷം 50,​000 രൂപയാണ് വർദ്ധിപ്പിച്ചത്. താറിന്റെ എൽ.എക്‌സ് റിയർവീൽ ഡ്രൈവ് ഡീസൽ മാനുവൽ ട്രാൻസ്‌മിഷൻ മോഡലിന് 10.99 ലക്ഷം രൂപയിൽ നിന്ന് എക്‌സ്‌ഷോറൂം വില 11.49 ലക്ഷം രൂപയായാണ് വില കൂട്ടിയത്.