മണ്ണാരപ്പറമ്പ് മുക്കിൽ പീടിക മസ്ജിദ് ഉദ്ഘാടനം ചെയ്തു

Monday 06 March 2023 12:50 AM IST

ചാലിശ്ശേരി: മണ്ണാരപ്പറമ്പ് മുക്കിലപ്പീടിക മസ്ജിദ് ഉദ്ഘാടനവും മജ്‌ലിസുന്നൂർ ആറാം വാർഷികവും നടന്നു. കഴിഞ്ഞദിവസം വൈകീട്ട് നാലിന് നടന്ന പരിപാടിയിൽ പാണക്കാട് സയ്യിദ് ഷമീറലി ശിഹാബ് തങ്ങൾ മസ്ജിദ് നൂറിന്റെ ഉദ്ഘാടനം നിർവഹിച്ചു. തുടർന്ന് നടന്ന മജ്‌ലിസുന്നൂർ ആത്മീയ സംഘമത്തിന് മണ്ണാരപ്പറമ്പ് മജ്‌ലിസുന്നൂർ അമീറും മഹല്ല് ഖത്തീബുമായ ഉസ്താദ് അബ്ദുൽ മജീദ് ഫൈസി തൃത്താല നേതൃത്വം നൽകി. മണ്ണാരപ്പറമ്പ് ജുമാ മസ്ജിദ് മുദരിസ് ഉസ്താദ് അവറാൻ കുട്ടി ദാരിമി കുമ്പിടി പ്രാരംഭ പ്രാർത്ഥന നടത്തി. മൻസൂർ അലി ദാരിമി മുഖ്യ പ്രഭാഷണവും സമാപന പ്രാർത്ഥനയും നടത്തി. ഡോ.പി.എസ് മുഹമ്മദ് കുട്ടി ഹാജിയാണ് മസ്ജിദിനു വേണ്ട സ്ഥലവും ദേവാലയവും നിർമ്മിച്ച് നൽകിയത്.