റഷ്യൻ സഞ്ചാരിക്ക് അഭയം നൽകി

Monday 06 March 2023 12:13 AM IST

മട്ടാഞ്ചേരി: കൈയിലുണ്ടായിരുന്ന പണം നഷ്ടപ്പെട്ടതിനെ തുടർന്ന് തിരിച്ച് പോകാനാകാതെ കൊച്ചിയിൽ കുടുങ്ങിയ റഷ്യൻ വിനോദ സഞ്ചാരി സലാവത്തിന് അഭയമൊരുക്കിയ ഫോർട്ടുകൊച്ചി ചിരട്ടപ്പാലം സ്വദേശിനിയായ വീട്ടമ്മ പെട്രീഷ്യ ബോസ്ക്കോ. കഴിഞ്ഞ 23 നാണ് സലാവത്ത് താമസത്തിനും ഭക്ഷണത്തിനും പണമില്ലാതെ ഫോർട്ട്കൊച്ചി പാർക്കിൽ അഭയം തേടിയ വാർത്ത പെട്രീഷ്യ കാണുന്നത്. ഫോർട്ട്കൊച്ചി പൊലീസുമായി ബന്ധപ്പെടുകയും സലാവത്തിന് മടങ്ങുന്നത് വരെ തന്റെ വീട്ടിൽ താമസവും ഭക്ഷണവും നൽകാമെന്ന് അറിയിക്കുകയായിരുന്നു. തുടർന്ന് നാട്ടിലേക്ക് മടങ്ങിയ വെള്ളിയാഴ്ച വരെ സലാവത്ത് തങ്ങിയത് പെട്രീഷ്യയുടെ വീട്ടിലായിരുന്നു. മടങ്ങി പോകാനുള്ള ടിക്കറ്റ് സലാവത്തിന്റെ സഹോദരി അയച്ച് കൊടുത്തതിനെ തുടർന്ന് വെള്ളിയാഴ്ച രാത്രി മടങ്ങിയത്.