കോൺഗ്രസ് പൗര വിചാരണ ജാഥ

Monday 06 March 2023 12:13 AM IST
പൗര വിചാരണ യാത്രയുടെ സമാപന സമ്മേളനം തൊട്ടിൽപാലത്ത് അഡ്വ: ഐ.മൂസ ഉദ്ഘാടനം ചെയ്യുന്നു

തൊട്ടിൽപാലം: കാവിലുംപാറ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രസിഡന്റ് കോരങ്കോട്ട് മൊയ്തുവിന്റെ നേതൃത്വത്തിൽ പൗര വിചാരണ ജാഥ നടന്നു. സമാപന സമ്മേളനം തൊട്ടിൽപാലത്ത് കെ.പി.സി.സി നിർവാഹക സമിതി അംഗം അഡ്വ.ഐ.മൂസ ഉദ്ഘാടനം ചെയ്തു. കാവിലുംപാറ മണ്ഡലം പ്രസിഡന്റ് പി.ജി.സത്യനാഥ് അദ്ധ്യക്ഷത വഹിച്ചു. വിവിധ കേന്ദ്രങ്ങളിൽ സ്വീകരണ നൽകി. നരിപ്പറ്റയിൽ സി.കെ.നാണു, കായക്കൊടിയിൽ പി.പി.മൊയ്തു, മരുതോങ്കരയിൽ കെ.പി.അബ്ദുൾ റസാഖ് എന്നിവർ അദ്ധ്യക്ഷത വഹിച്ചു. ജോൺ പൂതക്കുഴി, കെ.പി.രാജൻ,കെ.ടി.ജയിംസ്, മോഹനൻ പാറക്കടവ്, പി.കെ.ഹബീബ്, കെ.സി ബാലകൃഷ്ണൻ, അശ്റഫ്.യു കെ, പപ്പൻ തൊട്ടിൻപാലം, ഒ.ടി.ഷാജി, ഒ.പി മനോജ്, കെ.പി ബിജു, ആർ.സജീവൻ, ഒ.രവീന്ദ്രൻ, യു.വി.രവി, വി.പി.സുരേഷ്, അനന്തൻ കിഴക്കയിൽ, പത്മനാഭൻ കരണ്ടോട്, അംബുജാക്ഷൻ, സലിം എ.കെ തുടങ്ങിയവർ പ്രസംഗിച്ചു.

Advertisement
Advertisement