ഐ.എസ്.എം ആംബുലൻസ് സർവീസ് ആരംഭിച്ചു

Monday 06 March 2023 12:14 AM IST
ഐ.എസ്.എം കോഴിക്കോട് സൗത്ത് ജില്ല 'ഈലാഫ്' ആംബുലൻസിന്റെ പ്രവർത്തനം തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ ഫ്ലാഗ് ഓഫ് ചെയത് ഉദ്ഘാടനം ചെയ്യുന്നു.

കോഴിക്കോട്: ഐ.എസ്.എം കോഴിക്കോട് സൗത്ത് ജില്ല ഈലാഫ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ സലഫി ചാരിറ്റബിൾ ട്രസ്റ്റിന്റെ സഹകരണത്തോടെ ആംബുലൻസ് സർവീസ് തുടങ്ങി. തുറമുഖ മന്ത്രി അഹമ്മദ് ദേവർ കോവിൽ ഫ്ലാഗ് ഓഫ് ചെയ്തു. കെ.എൻ.എം സംസ്ഥാന പ്രസിഡന്റ് ടി.പി.അബ്ദുല്ലക്കോയ മദനി മുഖ്യപ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി എം.മുഹമ്മദ് മദനി, സലഫി ട്രസ്റ്റ് ചെയർമാൻ ഡോ.ഹുസൈൻ മടവൂർ, ട്രസ്റ്റ് പ്രോജക്ട് ഓഫീസർ അബ്ദുൽ ഗഫൂർ ഫാറൂഖി, സുബൈർ പീടിയേക്കൽ, കെ.എൻ.എം ജില്ലാ പ്രസിഡന്റ് സി.മരക്കാരുട്ടി, ഈലാഫ് കൺവീനർ ശജീർഖാൻ, ഐ.എസ്.എം ജില്ലാ പ്രസിഡന്റ് ജുനൈദ് സലഫി, സെക്രട്ടറി ഹാഫിസ് റഹ്മാൻ, ഐ.എം.ബി ചെയർമാൻ ഡോ. ഹംസ തയ്യിൽ, ഡോ.മുഹ്സിൻ എന്നിവർ പ്രസംഗിച്ചു.