വാർഷികാഘോഷവും ബിരുദ ദാനവും
Monday 06 March 2023 12:15 AM IST
കുന്ദമംഗലം: ഹെവൻസ് പ്രീ സ്കൂൾ അഞ്ചാം വാർഷികാഘോഷവും ബിരുദ ദാനവും നടന്നു. കുന്ദമംഗലം ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ പുരാവസ്തു-തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്തു. എം.സി.ഇ.ടി ചെയർമാൻ വി.പി.ബഷീർ അദ്ധ്യക്ഷത വഹിച്ചു. പി.ടി.എ റഹീം എം.എൽ.എ, എം.പി.അബ്ദുൾ ഗഫൂർ എന്നിവർ മുഖ്യാതിഥികളായി. പി.എം. ഷെരിഫുദ്ദീൻ, കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധവൻ, അരിയിൽ അലവി ,എ.ഇ.ഒ പോൾ കെ.ജെ, സബ് ഇൻസ്‌പെക്ടർ മുഹമ്മദ് അഷ്‌റഫ്, ജനാർദ്ദനൻ കളരിക്കണ്ടി, സുധീഷ് കുരിക്കത്തൂർ, പി.കെ.ബാപ്പുഹാജി, കെ.കെ അബ്‌ദുൾഹമീദ്, കെ.ടി ഇബ്രാഹിം, എം.ബാബുമോൻ, പി.ടി.എ പ്രസിഡന്റ് ഷിഫാ ഷെറിൻ എന്നിവർ പ്രസംഗിച്ചു. മാനേജർ എം.സിബഗത്തുള്ള സ്വാഗതം പറഞ്ഞു. പ്രിൻസിപ്പൽ ജസീന മുനീർ റിപ്പോർട്ട് അവതരിപ്പിച്ചു.