തിരുമുപ്പം ക്ഷേത്ര പുനരുദ്ധാരണം

Monday 06 March 2023 12:17 AM IST

കൊച്ചി: വരാപ്പുഴ തിരുമുപ്പം ശ്രീ മഹാദേവ ക്ഷേത്രത്തിൽ നടന്നു വരുന്ന പുനരുദ്ധാരണ പ്രവർത്തനങ്ങളുടെ ഭാഗമായി ഈ വർഷം പുതുക്കി പണിയാൻ ഉദ്ദേശിച്ചിട്ടുള്ള നമസ്‌കാരമണ്ഡപത്തിന്റെ നിർമ്മാണഫണ്ടിലേക്കുള്ള ആദ്യ സംഭാവന തിരുമുപ്പം കാർത്തികയിൽ ശ്രീദേവി പരമേശ്വരൻ ഉണ്ണി കൈമാറി. ക്ഷേത്രസന്നിധിയിൽ നടന്ന ചടങ്ങിൽ തിരുമുപ്പം ദേവസ്വം സീനിയർ മാനേജർ കെ.എ. സന്തോഷ് കുമാർ ചെക്ക് ഏറ്റുവാങ്ങി. മേൽശാന്തി രാജേഷ് എമ്പ്രാന്തിരി, ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് അഡ്വ.ടി.ആർ. രാമനാഥൻ, വൈസ് പ്രസിഡന്റ് കലാധരൻ എ.സി, ജനറൽസെക്രട്ടറി കെ.ആർ. ഹേമന്ത്, ഉപദേശകസമിതി അംഗങ്ങളായ സരേഷ്, അജിത സരേഷ്, ശില്പി വേണു തട്ടാരശ്ശേരി, എം.ആർ. രാജേഷ്, തുടങ്ങിയവർ പങ്കെടുത്തു