സൗപർണികയുടെ ഉദ്വമി പദ്ധതിക്ക് തുടക്കം
Monday 06 March 2023 12:21 AM IST
മണ്ണാർക്കാട്: കോട്ടോപ്പാടം കുണ്ട്ലക്കാട് സൗപർണിക ചാരിറ്റി കൂട്ടായ്മ കുണ്ട്ലക്കാട്ടിലെ ഓരോ വീട്ടിലും ഇന്റർനെറ്റ് കണക്ഷൻ എന്ന ലക്ഷ്യത്തോടെ ബി.എസ്.എൻ.എല്ലുമായി സഹകരിച്ച് നടപ്പാക്കുന്ന ഉദ്വമി പദ്ധതിക്ക് തുടക്കമായി. പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ റഫീന റഷീദ് സൗപർണിക ജംഗ്ഷനിൽ വെച്ച് പദ്ധതി ഉദ്ഘാടനം ചെയ്തു.
കൂട്ടായ്മ പ്രസിഡന്റ് മുഹമ്മദാലി പറമ്പത്ത് അദ്ധ്യക്ഷത വഹിച്ചു. ഏഴാം വാർഡ് മെമ്പർ നെസീമ അയ്‌നെല്ലി സ്വാഗതം പറഞ്ഞു. കുട്ടായ്മ ജനറൽ സെക്രട്ടറി പി.എം.മുസ്തഫ, നാസർ വേങ്ങ, സജി ജനത, കാസിം, രാജകുമാരൻ, പെരുണ്ട ശിഹാബ്, കൃഷ്ണൻ കുട്ടി, ടി.കെ.ഇപ്പു തുടങ്ങിയവർ സംസാരിച്ചു.