വില വർദ്ധന: വിറകടുപ്പും ചൂട്ടുമായി പ്രതിഷേധം

Sunday 05 March 2023 7:28 PM IST

ഫോർട്ട് കൊച്ചി: പാചകവാതക വിലവർദ്ധനയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ഫോർട്ടുകൊച്ചി സൗത്ത് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പാചകവാതക സിലിണ്ടറും വിറകടുപ്പും ചൂട്ടുമായി പ്രതിഷേധ ധർണ നടത്തി. ആർ.ബഷിർ അദ്ധ്യക്ഷത വഹിച്ചു. പരിപാടി ജില്ലാ പഞ്ചായത്ത് അംഗം ദീപു കുഞ്ഞുട്ടി ഉദ്ഘാടനം ചെയ്തു .കൊച്ചി വെളിയിലെ ഗ്യാസ് ഏജൻസി ഓഫീസിലേക്ക് ഗ്യാസ് സിലിണ്ടറർ കെട്ടി വലിച്ച് പ്രതിഷേധിച്ചു, ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറിമാരായ ഷമീർ വളവത്ത്,എ. എസ്. യേശുദാസ്, സി.പി. ആന്റണി,​ സുജിത് മോഹൻ,സനിൽ ഈസ്സ,താഹിറ കോയ, ഇ.എ. ഹാരിസ് , പി.എ. സുബൈർ, സെബാസ്റ്റ്യൻ ആന്റണി തുടങ്ങിയവർ പങ്കെടുത്തു.