ഡോക്ടറെ മർദ്ദിച്ച സംഭവം: ഡോക്ടർമാർ ഇന്ന് ഒ പി ബഹിഷ്കരിക്കും

Monday 06 March 2023 12:33 AM IST

കോഴിക്കോട്: നഗരത്തിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറെ രോഗിയുടെ ബന്ധുക്കൾ മർദ്ദിച്ചതിൽ പ്രതിഷേധിച്ച് ഐ.എം.എ കോഴിക്കോട് ഘടകത്തിന്റെ നേതൃത്വത്തിൽ ഇന്ന് ഡോക്ടർമാർ ഒ.പി ബഹിഷ്കരിക്കും. രാവിലെ ആറുമുതൽ വൈകിട്ട് ആറുമണിവരെയാണ് പണിമുടക്ക്. അത്യാഹിത വിഭാഗങ്ങളെയും ലേബർ റൂമും ഒഴിവാക്കും. കോഴിക്കോട് ടൗൺ, കുന്ദമംഗലം, എലത്തൂർ, ബേപ്പൂർ, മീഞ്ചന്ത ഭാഗങ്ങളിലെ ആശുപത്രികളിലാണ് ഒ.പി ബഹിഷ്കരണം.

സുരക്ഷിതമായി തൊഴിൽ ചെയ്യാനുള്ള അവകാശമാണ് നിഷേധിക്കുന്നതെന്നും മർദ്ദനത്തിൽ നടപടിയില്ലെങ്കിൽ അനശ്ചിതകാല സമരം നടത്തുമെന്നും ഐ.എം.എ കോഴിക്കോട് ബ്രാഞ്ച് പ്രസിഡന്റ് ഡോ.വേണുഗോപാലൻ, സെക്രട്ടറി ഡോ.സന്ധ്യ കുറുപ്പ് എന്നിവർ അറിയിച്ചു. സമരത്തിന് കെ.ജി.എം.ഒ.എ പിന്തുണ അറിയിച്ചതായി ഐ.എം.എ ഭാരവാഹികൾ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ ഡോ.വി.ജി.പ്രദീപ് കുമാർ, ഡോ.പി.എൻ.അജിത, ഡോ.മിലി മണി, ഡോ.അനീൻ എൻ.കുട്ടി, ഡോ.അനിത അശോകൻ, രജീഷ് എന്നിവരും പങ്കെടുത്തു. അതേസമയം ഡോക്ടറെ മർദ്ദിച്ച സംഭവത്തിൽ കുന്ദമംഗലം സ്വദേശികളായ കണ്ടാലറിയാവുന്ന ആറുപേർക്കെതിരെ നടക്കാവ് പൊലീസ് കേസെടുത്തു.

ഒരാഴ്ച മുമ്പ് ഫാത്തിമ ആശുപത്രിയിൽ കുന്ദമംഗലം സ്വദേശിയായ യുവതിയുടെ കുഞ്ഞ് പ്രസവത്തിനിടെ മരിച്ചിരുന്നു. ശാരീരിക അവശതകളെ തുടർന്ന് യുവതി ആശുപത്രിയിൽ ചികിത്സയിൽ തുടരുകയായിരുന്നു. യുവതിയുടെ സി.ടി സ്കാൻ ഫലം വെെകുന്നുവെന്നും ആശുപത്രി അധികൃതർ കുഞ്ഞിന്റെ മരണ വിവരം മറച്ചുവെക്കുന്നുവെന്നും ആരോപിച്ച് പതിനഞ്ചോളം വരുന്ന സംഘം ആശുപത്രിയിൽ അതിക്രമിച്ച് കടന്ന് ചില്ലുകളും മറ്റും അടിച്ച് തകർക്കുകയായിരുന്നു. അക്രമം തടയുന്നതിനിടെയാണ് ഹൃദ്രോഗ വിദഗ്ദ്ധനായ ഡോ.പി.കെ.അശോകന് മർദ്ദനമേറ്റത്.

കുറ്റവാളികളെ ഉടൻ അറസ്റ്റ് ചെയ്യണം: കെ.ജി.എം.ഒ.എ

കോഴിക്കോട് : സ്വകാര്യ ആശുപത്രിയിലെ ഡോക്ടറെ രോഗിയുടെ ബന്ധുക്കൾ മർദ്ദിച്ച സംഭവത്തിൽ കുറ്റവാളികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് കെ.ജി.എം.ഒ.എ ആവശ്യപ്പെട്ടു. ഡോക്ടർമാർക്കും ആരോഗ്യ പ്രവർത്തകർക്കും നിർഭയം ജോലി ചെയ്യാനുള്ള സാഹചര്യം സൃഷ്ടിക്കണം. ഐ എം.എയുടെ നേതൃത്വത്തിൽ നടക്കുന്ന പ്രതിഷേധ സമരത്തിന് കെ.ജി.എം.ഒ.എ പിന്തുണ പ്രഖ്യാപിച്ചു. സംസ്ഥാനത്തൊട്ടൊകെ ഇന്ന് പ്രതിഷേധ ദിനം ആചരിക്കും. മുഴുവൻ ആശുപത്രികളിലും പ്രതിഷേധ യോഗങ്ങൾ സംഘടിപ്പിക്കുമെന്നും സംസ്ഥാന പ്രസിഡന്റ് ഡോ.സുരേഷ്. ടി.എൻ, ജനറൽ സെക്രട്ടറി ഡോ.സുനിൽ. പി.കെ എന്നിവർ അറിയിച്ചു.

ഐ.​എം.​എ​ ​പ്ര​തി​ഷേ​ധ​ ​മാ​ർ​ച്ച്‌​ ​ഇ​ന്ന്

കോ​ഴി​ക്കോ​ട്:​ ​ഫാ​ത്തി​മ​ ​ഹോ​സ്പി​റ്റ​ലി​ലെ​ ​ഡോ​ക്ട​റെ​ ​മ​ർ​ദ്ദി​ച്ച​ ​സം​ഭ​വ​ത്തി​ൽ​ ​കു​റ്റ​ക്കാ​ർ​ക്കെ​തി​രെ​ ​ന​ട​പ​ടി​ ​ആ​വ​ശ്യ​പ്പെ​ട്ട് ​ഇ​ന്ത്യ​ൻ​ ​മെ​ഡി​ക്ക​ൽ​ ​അ​സോ​സി​യേ​ഷ​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​ഇ​ന്ന് ​രാ​വി​ലെ​ 10​ന് ​ഫാ​ത്തി​മ​ ​ഹോ​സ്പി​റ്റ​ലി​ൽ​ ​നി​ന്ന് ​കോ​ഴി​ക്കോ​ട് ​ക​മ്മി​ഷ​ണ​ർ​ ​ഓ​ഫീ​സി​ലേ​ക്ക് ​പ്ര​തി​ഷേ​ധ​ ​മാ​ർ​ച്ച് ​ന​ട​ത്തും.

ഡോ​ക്ട​ർ​ക്കു​നേ​രെ​യു​ണ്ടായ കൈ​യേ​റ്റം​ ​പ്ര​തി​ഷേ​ധാ​ർ​ഹം

കോ​ഴി​ക്കോ​ട്:​ ​കോ​ഴി​ക്കോ​ട് ​ഫാ​ത്തി​മ​ ​ഹോ​സ്പി​റ്റ​ലി​ലെ​ ​സീ​നി​യ​ർ​ ​കാ​ർ​ഡി​യോ​ള​ജി​സ്റ്റ് ​ഡോ.​പി.​കെ.​അ​ശോ​ക​ന് ​നേ​രെ​യു​ണ്ടാ​യ​ ​കൈ​യേ​റ്റം​ ​പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണെ​ന്നും​ ​കു​റ്റ​ക്കാ​ർ​ക്കെ​തി​രെ​ ​ക​ർ​ശ​ന​ ​ന​ട​പ​ടി​ ​സ്വീ​ക​രി​ക്ക​ണ​മെ​ന്നും​ ​കേ​ര​ള​ ​ഹാ​ർ​ട്ട് ​കെ​യ​ർ​ ​സൊ​സൈ​റ്റി​ ​യോ​ഗം​ ​ആ​വ​ശ്യ​പ്പെ​ട്ടു.​ ​പ്ര​സി​ഡ​ന്റ് ​ഡോ.​കെ.​കു​ഞ്ഞാ​ലി​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​ ​ ഡോ.​കെ.​മൊ​യ്തു,​ ​ഡോ.​നാ​സ​ർ​ ​യൂ​സ​ഫ് ,​ ​എം.​വി.​റം​സി​ ​ഇ​സ്മാ​യി​ൽ​ ​എ​ന്നി​വ​ർ​ ​പ്ര​സം​ഗി​ച്ചു.​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​ആ​ർ.​ജ​യ​ന്ത്കു​മാ​ർ​ ​സ്വാ​ഗ​ത​വും​ ​എം.​പി.​ഇ​മ്പി​ച്ച​മ്മ​ത് ​ന​ന്ദി​യും​ ​പ​റ​ഞ്ഞു.​ ​ഡോ.​പി.​കെ.​അ​ശോ​ക​നെ​ ​മ​ർ​ദ്ദി​ച്ച​ ​സം​ഭ​വ​ത്തി​ൽ​ ​കാ​ർ​ഡി​യോ​ള​ജി​ ​സൊ​സൈ​റ്റി​ ​ഒ​ഫ് ​ഇ​ന്ത്യ​-​ ​കേ​ര​ള​ ​ചാ​പ്റ്റ​റും​ ​(​സി.​എ​സ് ​ഐ​ .​കെ​)​ ​ഇ​ന്റ​ർ​വെ​ൻ​ഷ​ണ​ൽ​ ​കാ​ർ​ഡി​യോ​ള​ജി​ ​കൗ​ൺ​സി​ൽ​ ​ഒ​ഫ് ​കേ​ര​ള​യും​ ​(​ഐ.​സി.​സി.​കെ​)​ ​പ്ര​തി​ഷേ​ധി​ച്ചു. കു​റ്റ​വാ​ളി​ക​ളെ​ ​അ​റ​സ്റ്റ് ​ചെ​യ്യു​ന്ന​തി​നും​ ​ന​ട​പ​ടി​ ​സ്വീ​ക​രി​ക്കു​ന്ന​തി​നും​ ​കാ​ല​താ​മ​സം​ ​ഉ​ണ്ടാ​കു​ന്ന​ത് ​ആ​ശ​ങ്കാ​ജ​ന​ക​മാ​ണെ​ന്ന് ​സി.​എ​സ്ഐ​-​കേ​ര​ള​ ​ചാ​പ്റ്റ​ർ​ ​പ്ര​സി​ഡ​ന്റ് ​ഡോ.​പ്ര​ഭാ​ ​നി​നി​ ​ഗു​പ്ത​യും​ ​ആ​രോ​ഗ്യ​ ​പ്ര​വ​ർ​ത്ത​ക​രെ​ ​സം​ര​ക്ഷി​ക്കാ​നു​ള്ള​ ​നി​യ​മ​ങ്ങ​ൾ​ ​സ​ർ​ക്കാ​ർ​ ​ക​ർ​ശ​ന​മാ​യി​ ​ന​ട​പ്പാ​ക്ക​ണ​മെ​ന്ന് ​സി.​എ​സ്‌.​ ​ഐ​ ​കേ​ര​ള​ ​ചാ​പ്റ്റ​ർ​ ​സെ​ക്ര​ട്ട​റി​ ​ഡോ.​സ്റ്റി​ജി​ ​ജോ​സ​ഫും​ ​പ​റ​ഞ്ഞു.​ നീ​തി​ ​ല​ഭി​ക്കു​ന്ന​തി​നാ​യി​ ​മ​റ്റ് ​അ​സോ​സി​യേ​ഷ​നു​ക​ൾ​ക്കൊ​പ്പം​ ​ഐ.​സി.​സി.​കെ​ ​സ​മ​ര​ ​പ​രി​പാ​ടി​ക​ളു​മാ​യി​ ​മു​ന്നോ​ട്ട് ​പോ​കു​മെ​ന്ന് ​പ്ര​സി​ഡ​ന്റ് ​ഡോ.​ ​പ്ര​താ​പ് ​കു​മാ​ർ,​ ​സെ​ക്ര​ട്ട​റി​ ​ഡോ.​ ​സി.​ഡി.​രാ​മ​കൃ​ഷ്ണ​ ​എ​ന്നി​വ​ർ​ ​അ​റി​യി​ച്ചു.