'സാമൂഹിക പെൻഷൻ 5000 രൂപയാക്കണം'

Monday 06 March 2023 12:33 AM IST

കൊച്ചി: 60 വയസ് കഴിഞ്ഞവർക്കുള്ള സാമൂഹികസുരക്ഷാ പെൻഷൻ 5,000 രൂപയാക്കണമെന്ന് ജനാധിപത്യ രാഷ്ട്രീയ പ്രസ്ഥാനം എറണാകുളം ജില്ലാ പ്രവർത്തക യോഗം ആവശ്യപ്പെട്ടു. യോഗത്തിൽ സംസ്ഥാന കൺവീനർ അഡ്വ. കെ.വി. ഭദ്രകുമാരി അദ്ധ്യക്ഷത വഹിച്ചു. കെ. സുനിൽകുമാർ, കെ.ഡി. മാർട്ടിൻ, പി.ജെ. തോമസ്, ഷാനവാസ് ആലുവ, ടി.ടി. വിശ്വംഭരൻ, ടി.എ. ഷാജി, പി.വി. സാനു എന്നിവർ സംസാരിച്ചു. കെ. സുനിൽ കുമാർ (ജനറൽ കൺവീനർ), കെ.ഡി. മാർട്ടിൻ, അഡ്വ. കെ.വി ഭദ്രകുമാരി, പി.പി. രാജു, ടി.എ. ഷാജി, പി.വി. സാനു, ഷാനവാസ് ആലുവ (കൺവീനർമാർ) എന്നിവരുൾപ്പെട്ട ജില്ലാ സംഘാടക സമിതി രൂപീകരിച്ചു.