വാർഷിക പൊതുയോഗം
Monday 06 March 2023 12:41 AM IST
ചോറ്റാനിക്കര : മുളന്തുരുത്തി സർവീസ് പെൻഷനേഴ്സ് യൂണിയന്റെ 31-ാം വാർഷികവും ഭരണസമിതി തിരഞ്ഞെടുപ്പും അനൂപ് ജേക്കബ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. വി. ജെ.വർഗീസ് അദ്ധ്യക്ഷത വഹിച്ചു. ആമ്പല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ ബിജു തോമസ് ജില്ലാ പ്രസിഡന്റ് വി. ബി. അഗസ്റ്റിൻ, പഞ്ചായത്ത് അംഗം ഹസീന ഷാഹൽ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി വി.ജെ വർഗീസ് (പ്രസിഡന്റ് ), ഒ.ജി നാരായണപിള്ള (സെക്രട്ടറി ), കെ.വി. ബാലകൃഷ്ണൻ (ട്രഷറർ) പി.എസ്. ജാനകി, എൻ.യു. പൗലോസ്, പി. എസ് മോഹനൻ (വൈസ് പ്രസിഡന്റ്), ടി.സി. ലക്ഷ്മി എം.ഓ.തങ്കമ്മ, പി. കെ. സുരേന്ദ്രൻ (ജോയിൻ സെക്രട്ടറി) എന്നിവരെയും തിരഞ്ഞെടുത്തു.