ഫുട്ബാൾ ടൂർണമെന്റ്

Monday 06 March 2023 12:54 AM IST

കളമശേരി: എറണാകുളം മെഡിക്കൽ കോളേജ് സ്റ്റാഫ് ഫുട്ബാൾ ക്ലബ് സംഘടിപ്പിച്ച സബിലാൽ മെമ്മോറിയൽ എവർ റോളിംഗ് ട്രോഫിക്കായി നടന്ന ജില്ല ഹോസ്പിറ്റൽ സ്റ്റാഫ് ഫുട്ബാൾ ടൂർണമെന്റിൽ ഗവണ്മെന്റ് മെഡിക്കൽ കോളേജ് സ്റ്റാഫ് ടീം ജേതാക്കളായി. ഫൈനലിൽ ലിസി ഹോസ്പിറ്റലിനെ പെനാൽറ്റി ഷൂട്ട്‌ഔട്ടിലൂടെ പരാജയപ്പെടുത്തിയാണ് മെഡിക്കൽ കോളേജ് കിരീടം നേടിയത്. മെഡിക്കൽ കോളേജിന്റെ ഫോർവേഡ് രവീൺ ടൂർണമെന്റിലെ താരമായി. മികച്ച ഗോൾ കീപ്പർ ആയി ലിസി ഹോസ്പിറ്റലിന്റെ വിഘ്‌നേഷിനെ തിരഞ്ഞെടുത്തു. മെഡിക്കൽ കോളേജിന്റെ റാഫി ഫൈനലിലെ മാൻ ഓഫ് ദി മാച്ച് ആയി. ടൂർണമെന്റ് ഏലൂർ മുനിസിപ്പൽ ചെയർമാൻ എ.ഡി. സുജിൽ ഉദ്ഘാടനം നിർവഹിച്ചു.