കെ 7 സോക്കർ സീസൺ 3 ലോഗോ പ്രകാശനം
Monday 06 March 2023 12:08 AM IST
കാഞ്ഞങ്ങാട്: ഡി.വൈ.എഫ്.ഐ കാഞ്ഞങ്ങാട് ബ്ലോക്ക് കമ്മിറ്റി ഏപ്രിൽ 23 മുതൽ മേയ് 8വരെ ചെമ്മട്ടംവയൽ ബല്ല ഈസ്റ്റ് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂൾ മൈതാനിയിൽ നടത്തുന്ന കെ 7 സോക്കർ സീസൺ 3 സെവൻസ് ഫുട്ബാൾ ടൂർണമെന്റിന്റെ ലോഗോ പ്രകാശനം ചെയ്തു. എമറേറ്റ്സ് ഹോട്ടലിൽ സിനിമാ സംവിധായകൻ സിദ്ധീഖ് ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ അഡ്വ. കെ. രാജ്‌മോഹൻ അദ്ധ്യക്ഷനായി. ജനപ്രതിനിധികളായ ബിൽടെക് അബ്ദുള്ള, കെ സബീഷ്, സംഘാടക സമിതി ഭാരവാഹികളായ ടി.വി കരിയൻ, പ്രിയേഷ് കാഞ്ഞങ്ങാട്, എം. സേതു, വിപിൻ ബല്ലത്ത്, വിജയൻ എമറേറ്റ്സ് എന്നിവർ പങ്കെടുത്തു. ജനറൽ കൺവീനർ വി. ഗിനീഷ് സ്വാഗതം പറഞ്ഞു. ചിത്രകാരൻ ആശു കാഞ്ഞങ്ങാടാണ് ലോഗോ തയ്യാറാക്കിയത്.