അസംബ്ലി ഹാൾ ഉദ്ഘാടനം ചെയ്തു

Monday 06 March 2023 12:11 AM IST
അജാനൂർ ഗവ:ഫിഷറിസ് യു.പി.സ്കൂളിന് പുതുതായി നിർമ്മിച്ച അസംബ്ലി ഹാൾ ഇ. ചന്ദ്രശേഖരൻ എം.എൽ.എ. ഉദ്ഘാടനം ചെയ്യുന്നു.

കാഞ്ഞങ്ങാട്: ഇ. ചന്ദ്രശേഖരൻ എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽ നിന്നും അജാനൂർ ഗവൺമെന്റ് ഫിഷറീസ് യു.പി. സ്കൂളിന്‌ 15 ലക്ഷം രൂപ ചിലവിൽ പണിത അസംബ്ലി ഹാൾ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി. ശോഭ അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ കെ. രവീന്ദ്രൻ, ഇബ്രാഹിം ആവിയിൽ, കൃഷ്ണൻ ആയത്താർ, പി.ടി.എ. പ്രസിഡന്റ് ജാഫർ പാലായി, എസ്.എം.സി. ചെയർമാൻ കെ.ജി. സജീവൻ, സ്കൂൾ വികസന സമിതി കൺവീനർ എ.പി. രാജൻ, ചെയർമാൻ കെ. രാജൻ, പൂർവ്വ വിദ്യാർത്ഥി സംഘടന പ്രസിഡന്റ് യു.വി. ബഷീർ, വികസന സമിതി അംഗം അഹമ്മദ് കിർമാണി, എം.വി. നാരായണൻ, എ. തമ്പാൻ, പി. കുഞ്ഞബ്ദുല്ല ഹാജി, എം. ഹമീദ് ഹാജി പ്രസംഗിച്ചു. പ്രധാനാദ്ധ്യാപകൻ എം.വി. ചന്ദ്രൻ സ്വാഗതവും സീനിയർ അസിസ്റ്റന്റ് സി. അശ്വതി നന്ദിയും പറഞ്ഞു.