വിവ കേരളം കാമ്പയിൻ തുടങ്ങി

Monday 06 March 2023 12:14 AM IST

കാഞ്ഞങ്ങാട്: ആരോഗ്യ കുടുംബക്ഷേമ വകുപ്പ് ആരംഭിച്ച "വിവ കേരളം" കാമ്പയിന് ജില്ലയിൽ തുടക്കമായി. ബേളൂർ ശിവക്ഷേത്രം ഓഡിറ്റോറിയത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കോടോം ബേളൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. ശ്രീജ അദ്ധ്യക്ഷത വഹിച്ചു. ഡി.എ. ഒ ഡോ. എ.വി രാംദാസ് മുഖ്യ പ്രഭാഷണം നടത്തി. ഡോ. ഗീത ഗുരുദാസ്, ഡോ. റിജിത് കൃഷ്ണൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. ദാമോദരൻ, രജനീ കൃഷ്ണൻ, ജയശ്രീ, കെ. ഷൈലജ, ഗോപാലകൃഷ്ണൻ, മെമ്പർമാരായ ഗോപി, നിഷ, ജഗന്നാഥൻ, ബിന്ദു കൃഷ്ണൻ, പരപ്പ പട്ടിക വർഗ വികസന ഓഫീസർ ഹെരാൾഡ് ജോൺ, ഡോ. സുകു, അബ്ദുൾ ലത്തീഫ് മഠത്തിൽ, തങ്കമണി, വേണുഗോപാലൻ, സി.ഡി.എസ് ചെയർപേഴ്സൺ ബിന്ദു കൃഷ്ണൻ എന്നിവർ സംസാരിച്ചു.