മദനിക്ക് വിദഗ്ദ്ധ ചികിത്സ ലഭ്യമാക്കണം

Monday 06 March 2023 12:00 AM IST

തിരുവനന്തപുരം: പി.ഡി.പി സംസ്ഥാന അദ്ധ്യക്ഷൻ അബ്‌ദുൽ നാസർ മഅ്ദനിയുടെ ആരോഗ്യനില ഗുരുതരമായ സാഹചര്യത്തിൽ അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാൻ വിദഗ്ദ്ധ ചികിത്സ ലഭ്യമാക്കുന്നതിന് രാഷ്ട്രപതി ദ്രൗപദി മുർമു ഇടപെടണമെന്ന് ആവശ്യപ്പെട്ട് കൊടിക്കുന്നിൽ സുരേഷ് എം.പി രാഷ്ട്രപതി ഭവനിലേക്ക് ഇ-മെയിൽ സന്ദേശം അയച്ചു.