ലോകായുക്ത കെട്ടുകാഴ്ചയായി: കെ. സുധാകരൻ

Monday 06 March 2023 12:00 AM IST

തിരുവനന്തപുരം: പിണറായി സർക്കാർ വന്ധീകരിച്ച കേരളത്തിലെ ലോകായുക്ത കെട്ടുകാഴ്ചയായി മാറിയെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ എം.പി. മുഖ്യമന്ത്രി പ്രതിസ്ഥാനത്തുള്ള ദുരിതാശ്വാസനിധി തട്ടിപ്പ് കേസിൽ ഹിയറിംഗ് പൂർത്തിയായി ഒരു വർഷമായിട്ടും ലോകായുക്ത വിധി പറഞ്ഞിട്ടില്ല. ഹിയറിംഗ് പൂർത്തിയായാൽ ആറുമാസത്തിനകം വിധി പറയണമെന്ന് സൂപ്രീം കോടതി നിർദ്ദേശമുണ്ട്. ലോകായുക്തയുടെ ചിറകരിഞ്ഞ ബില്ലിന്മേൽ ഗവർണർ അടയിരിക്കുകയാണ്. സർക്കാരും ഗവർണറും ലോകായുക്തയും ചേർന്ന ത്രിമൂർത്തികൾ കേരളത്തിന്റെ അഴിമതി വിരുദ്ധ പോരാട്ടത്തെ ഇല്ലാതാക്കിയെന്നും അദ്ദേഹം പറഞ്ഞു.