വള്ള്യാട് വേനൽ തുമ്പി ക്യാമ്പ് സമാപിച്ചു
Monday 06 March 2023 12:17 AM IST
വടകര: വള്ള്യാട് എം.എം.എൽ.പി.സ്കൂളിൽ നടന്ന വേനൽ തുമ്പി സഹവാസ ക്യാമ്പ് സമാപിച്ചു. ക്യാമ്പിൽ വിവിധ വിഷയങ്ങളിൽ ബഷീർ എടച്ചേരി നയിച്ച ഇംഗ്ലീഷ് ഹബ്, മജീഷ്കാരയാട് നയിച്ച നാട്ടരങ്ങ്, അഷ്കർ കലാഭവൻ നയിച്ച മാജിക്കൽ ഡാൻസ് എന്നിവക്കൊപ്പം കളിയും കാര്യവും എന്ന വിഷയത്തിൽ അനുരാഗ് എടച്ചേരി ക്ലാസെടുത്തു.ആർ.പി. ട്രെയിൻ കെ.നസീർ കുട്ടികൾക്ക് വ്യായാമ മുറകൾ പരിശീലിപ്പിച്ചു. സമാപന സമ്മേളനം തിരുവള്ളുർ ഗ്രാമപഞ്ചായത്ത് സബിത മണക്കുനി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ പി.അബ്ദുൾ റഹ്മാൻ അദ്ധ്യക്ഷത വഹിച്ചു. പ്രധാനാദ്ധ്യാപിക ജസ്ന,ഏ.ആർ.ഷൗക്കത്ത് പൂമാല, ഉണിക്കാണ്ടി അലി, സി.എച്ച്.മൊയ്തീൻ , ഷംസു ആസ്പെയർ, ബേബി. ഷംന, എൻ.എസ്, ജഹാം ഗിർ എന്നിവർ പ്രസംഗിച്ചു. വിവിധ സ്കോളർഷിപ്പ് വിജയികളെ അനുമോദിച്ചു.