എൻ.ഐ.ഐ.എസ്.ടി കോൺക്ളേവും ചെറുധാന്യഭക്ഷണ ഫെസ്റ്റിവലും
തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ വൺ വീക്ക് വൺ ലാബ് പരിപാടിയുടെ ഭാഗമായി സി.എസ്.ഐ.ആർ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റർ ഡിസിപ്ലിനറി സയൻസ് ആൻഡ് ടെക്‌നോളജി (എൻ.ഐ.ഐ.എസ്.ടി) സ്റ്റാർട്ടപ്പ് കോൺക്ലേവും ഒരാഴ്ച നീളുന്ന മില്ലറ്റ് ഫുഡ് (ചെറുധാന്യ ഭക്ഷണം) ഫെസ്റ്റിവലും സംഘടിപ്പിക്കുന്നു.
പാപ്പനംകോട് എൻ.ഐ.ഐ.എസ്.ടി കാമ്പസിൽ 13 മുതൽ 18 വരെയാണ് പരിപാടി. സി.എസ്.ഐ.ആർ ഡയറക്ടർ ജനറൽ ഡോ.എൻ. കലൈ ശെൽവി മന്ത്രാലയത്തിലെ ഉപദേഷ്ടാവ് ഡോ. മനോജ് നേസരി, സംസ്ഥാന ആസൂത്രണ ബോർഡ് വൈസ് ചെയർപേഴ്സൺ പ്രൊഫ.വി.കെ. രാമചന്ദ്രൻ, സംസ്ഥാന അഡിഷണൽ ചീഫ് സെക്രട്ടറി കെ.ആർ. ജ്യോതിലാൽ, അഗ്രികൾച്ചർ പ്രൊഡക്ഷൻ കമ്മിഷണർ ഡോ.ബി. അശോക്, ഡിജിറ്റൽ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. സജി ഗോപിനാഥ്, കേരള സ്റ്റാർട്ടപ്പ് മിഷൻ സി.ഇ.ഒ അനൂപ് അംബിക, കോട്ടക്കൽ ആര്യ വൈദ്യശാല മാനേജിംഗ് ട്രസ്റ്റി ഡോ.പി.എം. വാര്യർ, അദാനി വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡ് എം.ഡിയും സി.ഇ.ഒയുമായ രാജേഷ് ഝാ തുടങ്ങിയവർ കോൺക്ലേവിൽ പങ്കെടുക്കും.