ബ്രഹ്മോസ് കപ്പൽവേധ മിസൈൽ പരീക്ഷിച്ചു
Monday 06 March 2023 12:00 AM IST
ന്യൂഡൽഹി: ഡി.ആർ.ഡി.ഒ തദ്ദേശീയമായി വികസിപ്പിച്ച ഘടകങ്ങളുമായി ഇന്ത്യൻ നാവികസേനയുടെ കൊൽക്കത്ത ക്ലാസ് ഡിസ്ട്രോയർ കപ്പലിൽ നിന്ന് ബ്രഹ്മോസ് കപ്പൽവേധ മിസൈൽ വിജയകരമായി പരീക്ഷിച്ചു. ഡി.ആർ.ഡി.ഒ നിർമ്മിച്ച സീക്കറും ബൂസ്റ്ററും ഘടിപ്പിച്ച മിസൈലാണ് അറബിക്കടലിൽ നടത്തിയ പരീക്ഷണത്തിൽ ഉപയോഗിച്ചത്.
ഡിസ്ട്രോയറുകളും ഫ്രിഗേറ്റുകളും ഉൾപ്പെടെ നാവികസേനയുടെ ഏഴുതരം യുദ്ധക്കപ്പലുകളിൽ ബ്രഹ്മോസ് കപ്പൽവേധ മിസൈലുകൾ ഘടിപ്പിച്ചിട്ടുണ്ട്. കരസേനയ്ക്ക് മൂന്ന് ബ്രഹ്മോസ് യൂണിറ്റുകളുടെ മൂന്ന് റെജിമെന്റുകളാണുള്ളത്. വ്യോമസേനയിൽ സുഖോയ് -30 വിമാനങ്ങളിലും മിസൈൽ ഘടിപ്പിച്ചിട്ടുണ്ട്.