ലായേഴ്സ് കോൺഗ്രസ് കമ്മിറ്റി പിരിച്ചുവിട്ടു

Monday 06 March 2023 12:00 AM IST

തിരുവനന്തപുരം: ഇന്ത്യൻ ലായേഴ്സ് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി കെ.പി.സി.സി പിരിച്ചുവിട്ടു.യൂണിറ്റുതലം മുതൽ സംസ്ഥാനതലം വരെ മെമ്പർഷിപ്പ് അടിസ്ഥാനത്തിൽ കമ്മിറ്റികൾ രൂപീകരിച്ച് പുനഃസംഘടന പൂർത്തിയാക്കാൻ ലായേഴ്സ് കോൺഗ്രസിന്റെ ചുമതല വഹിക്കുന്ന കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.മരിയാപുരം ശ്രീകുമാറിനെയും ലീഗൽ എയിഡ് കമ്മിറ്റി ചെയർമാൻ അഡ്വ. വി.എസ്.ചന്ദ്രശേഖരനെയും ചുമതലപ്പെടുത്തിയതായി കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ എം.പി അറിയിച്ചു.

Advertisement
Advertisement