എൻ.എസ്.എസ് പ്രതിനിധി സഭയിലേക്ക് എട്ടുപേർ കൂടി

Monday 06 March 2023 12:00 AM IST

കോട്ടയം : എൻ.എസ്.എസ് പ്രതിനിധിസഭയിലേക്ക് ചാത്തന്നൂർ, വൈക്കം, ഹൈറേഞ്ച്, ആലുവ, ബത്തേരി യൂണിയനുകളിൽ നിന്നായി എട്ടുപേരെ രഹസ്യ ബാലറ്റിലൂടെ തിരഞ്ഞെടുത്തു. നേരത്തെ 102 പേർ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. മത്സരമുണ്ടായതിനെ തുടർന്നാണ് എട്ടുപേരുടെ തിരഞ്ഞെടുപ്പ് ഇന്നലെ നടത്തിയത്. ചാത്തന്നൂർ മുരളി (ചാത്തന്നൂർ), ബി. അനിൽകുമാർ, വി.എൻ. ദിനേശ്കുമാർ, എൻ. പത്മനാഭൻപിള്ള, പി.ജി.ശ്രീവത്സൻ (വൈക്കം), പി.ജി. പ്രസാദ് (ഹൈറേഞ്ച്), പി. നാരായണൻനായർ (ആലുവ), പി.കെ. മാധവൻനായർ (ബത്തേരി) എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടത്.