ലോക വനിതാ ദിന ക്യാമ്പ്
Monday 06 March 2023 12:45 AM IST
കൊച്ചി: ലോക വനിതാ ദിനത്തിന്റെ ഭാഗമായി ഇന്നലെ ഡർബാർ ഹാൾ ഗ്രൗണ്ടിൽ 40 വനിതകളുടെ ചിത്രരചന ക്യാമ്പ് നടത്തി. ടീച്ച് ആർട്ട് കൊച്ചിയുടെ നേതൃത്വത്തിലായിരുന്നു വനിതാ ക്യാമ്പ്. ബ്രഹ്മപുരം മാലിന്യത്തിലെ പുകക്കാഴ്ചകൾ, കൊച്ചിയിലെ കാഴ്ചകൾ, സ്ത്രീ സമത്വ തുല്യത, സ്വതന്ത്ര്യം എന്നിവയെല്ലാമായിരുന്നു ചിത്ര വിഷയങ്ങൾ.കോർപ്പറേഷൻ സ്ഥിരം സമിതി അംഗം ഷീബാലാൽ ഉദ്ഘാടനം ചെയ്തു. ചിത്രകാരി സാറാ ഹുസൈൻ, ചിത്രകാരൻ ബിനു രാജ് കലാപീഠം, തോമസ് കുരിശിങ്കൽ, ടീച്ആർട്ട് കൊച്ചി കോഓർഡിനേറ്റർ ആർ.കെ ചന്ദ്രബാബു, എം.പി. മനോജ്, രജ്ഞിത് ലാൽ എന്നിവർ വനിതാ ചിത്രകാരികളെ ആദരിച്ചു. കോഓർഡിനേറ്റർ രേവതി അലക്‌സ്, അനുപമ നായർ എന്നിവർ സംസാരിച്ചു.