ഇറാനി കപ്പ് റെസ്റ്റ് ഒഫ് ഇന്ത്യയ്ക്ക്
Sunday 05 March 2023 10:49 PM IST
ഗ്വാളിയർ : കഴിഞ്ഞ സീസണിലെ രഞ്ജി ട്രോഫി ജേതാക്കളായ മദ്ധ്യപ്രദേശിനെ 238 റൺസിന് തോൽപ്പിച്ച് മായാങ്ക് അഗർവാൾ നയിച്ച റെസ്റ്റ് ഒഫ് ഇന്ത്യ ടീം ഇറാനി കപ്പ് ജേതാക്കളായി. ആദ്യ ഇന്നിംഗ്സിൽ 484 റൺസും രണ്ടാം ഇന്നിംഗ്സിൽ 246 റൺസുമാണ് റെസ്റ്റ് ഒഫ് ഇന്ത്യ നേടിയത്. മദ്ധ്യപ്രദേശിന്റെ ഒന്നാം ഇന്നിംഗ്സ് 294 റൺസിലും രണ്ടാം ഇന്നിംഗ്സ് 198 റൺസിലും അവസാനിച്ചു. ആദ്യ ഇന്നിംഗ്സിൽ ഇരട്ട സെഞ്ച്വറിയും (213),രണ്ടാം ഇന്നിംഗ്സിൽ സെഞ്ച്വറിയും (144) നേടിയ റെസ്റ്റ് ഒഫ് ഇന്ത്യയുടെ യശ്വസി ജയ്സ്വാളാണ് മാൻ ഒഫ് ദ മാച്ച്.