അപേക്ഷ ക്ഷണിച്ചു

Monday 06 March 2023 12:52 AM IST

തിരുവല്ല : വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളജിൽ MBBS, B.P.T, BMRSc (Medical Records Science), B.Sc Dialysis Technology, BSc Nursing (Vellore & Chittoor Campus), Diploma Nursing എന്നീ കോഴ്‌സുകളിലേക്ക് പ്രവേശനത്തിന് മാർത്തോമ്മാ സഭയുടെ സ്‌പോൺസർഷിപ്പിന് സഭാംഗങ്ങളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫോറം ഇന്ന് മുതൽ മാർത്തോമ്മാ സഭാ ഓഫീസിൽ നിന്നും, സഭയുടെ വെബ്‌സൈറ്റിൽ (www.marthoma.in) നിന്നും ലഭ്യമാണ്. അപേക്ഷിക്കുന്ന ഓരോ കോഴ്‌സിനും 750 രൂപയാണ് ഫീസ്. അപേക്ഷ തിരികെ നൽകേണ്ട അവസാന തീയതിമാർച്ച് 24. അപേക്ഷ നൽകിയിട്ടുള്ളവർക്കായി എഴുത്തു പരീക്ഷയും ഇന്റർവ്യൂവും ഏപ്രിൽ 11ന് നടക്കും.