മാദ്ധ്യമഭാഷ വട്ടമേശ സമ്മേളനം 9ന്

Monday 06 March 2023 12:54 AM IST

തിരുവനന്തപുരം: മലയാള മാദ്ധ്യമ ഭാഷാശൈലി പുസ്തകം തയാറാക്കുന്നതിന് കേരള മീഡിയ അക്കാഡമി 9ന് രാവിലെ 10ന് തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലിൽ വട്ടമേശ സമ്മേളനം സംഘടിപ്പിക്കുന്നു. വ്യത്യസ്ത മാദ്ധ്യമങ്ങളിൽ സാമാന്യമായി സ്വീകരിക്കാവുന്ന ഭാഷയുടെ ഐക്യരൂപം കണ്ടെത്തുന്നതിനാണിത്. സംഗമത്തിൽ മാദ്ധ്യമ സ്ഥാപനങ്ങളുടെ പ്രതിനിധികളും ഭാഷാ വിദഗ്ദ്ധരും സാങ്കേതിക വിദഗ്ദ്ധരും ഭരണരംഗത്തെ പ്രമുഖരും ഉൾപ്പെടെ 40 പേർ പങ്കെടുക്കും. സി. രാധാകൃഷ്ണൻ,കെ.സി നാരായണൻ,ഡോ. എം. ലീലാവതി,തോമസ് ജേക്കബ്,കെ. മോഹനൻ,ഡോ. പി കെ രാജശേഖരൻ,ടി.ജെ.എസ് ജോർജ്,ശശികുമാർ,എം.എൻ കാരശ്ശേരി,പ്രഭാവർമ്മ,ഡോ. സെബാസ്റ്റ്യൻ പോൾ,അമ്മു ജോസഫ് തുടങ്ങിയവർ ഈ സംരംഭത്തിന് നേതൃത്വം നൽകും.