ചോറ്റാനിക്കര മകം തൊഴൽ ഇന്ന്
Monday 06 March 2023 1:57 AM IST
ചോറ്റാനിക്കര: മകം തൊഴുത് മനം നിറയാൻ ആയിരങ്ങൾ ഇന്ന് ചോറ്റാനിക്കരയമ്മയുടെ തിരുനടയിലേക്ക്. ഉച്ചയ്ക്ക് രണ്ടു മുതൽ രാത്രി പത്ത് വരെയാണ് പ്രസിദ്ധമായ മകം തൊഴൽ. ഇത്തവണ കൂടുതൽ തിരക്ക് പ്രതീക്ഷിക്കുന്നതിനാൽ വിപുല ക്രമീകരണങ്ങൾ ഏർപ്പെടുത്തി. ഭക്തർക്ക് വടക്കേ പൂരപ്പറമ്പ് വഴിയും പടിഞ്ഞാറെനട വഴിയും ദർശനം നടത്തുന്നതിന് സൗകര്യം ഒരുക്കിയിട്ടുണ്ട്. ദർശനത്തിനായി ഇന്നലെത്തന്നെ നിരവധി ഭക്തർ ക്യൂവിൽ സ്ഥാനം പിടിച്ചിരുന്നു.
ജില്ലാ പൊലീസ് മേധാവി വിവേക് കുമാറിന്റെ നേതൃത്വത്തിൽ അഞ്ച് ഡിവൈ.എസ്.പിമാർ ഉൾപ്പെടെ ആയിരത്തോളം പൊലീസുദ്യോഗസ്ഥർ ഭക്തർക്ക് സുരക്ഷയൊരുക്കും.