എല്ലാ അദ്ധ്യാപക നിയമനങ്ങളും അംഗീകരിക്കണം: കെ.എസ്.ടി.സി

Monday 06 March 2023 1:17 AM IST

ഹരിപ്പാട്:മുഴുവൻ അദ്ധ്യാപക നിയമനങ്ങൾക്കും അംഗീകാരം നൽകണമെന്ന് കേരള സ്‌റ്റേറ്റ് ടീച്ചേഴ്സ് സെന്റർ (കെ.എസ്.ടി.സി) സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു.

പങ്കാളിത്ത പെൻഷൻ പദ്ധതി ഉപേക്ഷിക്കുക, ഡി.എ കുടിശ്ശിക അനുവദിക്കുക, കെ ടെറ്റ് യോഗ്യതയിൽ ഇളവ് അനുവദിക്കുക, ഉച്ചഭക്ഷണ ഫണ്ട്‌ വർദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളടങ്ങിയ പ്രമേയം സമ്മേളനം അംഗീകരിച്ചു.

രാവിലെ പത്തിന് വിദ്യാഭ്യാസ സമ്മേളനം കരിക്കുലം കമ്മിറ്റി മുൻ അംഗം ഇ.ഗോപാലൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് ഹരീഷ് കടവത്തൂർ അദ്ധ്യക്ഷത വഹിച്ചു. കരിക്കുലം കമ്മിറ്റി അംഗം ഡോ.റോയ് ബി.ജോൺ പ്രഭാഷണം നടത്തി. സംസ്ഥാന ട്രഷറർ ജീൻ മൂക്കൻ അദ്ധ്യക്ഷത വഹിച്ചു. ഒ.മോഹനൻ, എം. ചന്ദ്രബാബു, കെ.സന്തോഷ്‌, എം. പ്രിൻസ്‌, ഗിരീഷ് ഇലഞ്ഞിമേൽ, എസ്.ശ്രീകുമാർ, ഷാജു വി.എം.രാജ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

ഭാരവാഹികളായി ഹരീഷ് കടവത്തൂർ (പ്രസിഡന്റ്), എ.കെ.മുഹമ്മദ് അഷ്റഫ്, എം.പി.വിനോദൻ, കെ.കെ.ബാലകൃഷ്ണൻ, റോയ് വർഗീസ്, എം.ചന്ദ്രബാബു, കെ. മനോജ് (വൈസ് പ്രസിഡന്റുമാർ), എം.പ്രിൻസ് (ജനറൽ സെക്രട്ടറി), ഡോ.റോയി ബി.ജോൺ, ജെ.എൻ. പ്രേം ഭാസിൽ, ടി.സുനികുമാരൻ നായർ, കെ.സന്തോഷ്, പി.രാജേഷ്, ശ്രീനിഗേഷ്, ജി.വിഗിത (സെക്രട്ടറിമാർ), ജീൻ മൂക്കൻ (ട്രഷറർ), എം.ടി. അനിത (വനിതാഫോറം കൺവീനർ) എന്നിവരെ തിരഞ്ഞെടുത്തു.