ആംബുലൻസ് ഡ്രൈവർ ഒഴിവ്
Monday 06 March 2023 12:18 AM IST
ചിറ്റാർ : സാമൂഹിക ആരോഗ്യ കേന്ദ്രത്തിലേക്ക് എച്ച്.എം.സി മുഖേന ദിവസ വേതന അടിസ്ഥാനത്തിൽ ആംബുലൻസ് ഡ്രൈവർ തസ്തികയിലേക്ക് നിശ്ചിത യോഗ്യത ഉള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. യോഗ്യത : ഹെവി ലൈസൻസ് എടുത്ത് മൂന്ന് വർഷത്തെ പ്രവൃത്തി പരിചയം ഉള്ളവരും എട്ടാം ക്ലാസ് വിദ്യാഭ്യാസം പൂർത്തീകരിച്ചവരും ആയിരിക്കണം. യോഗ്യതയുള്ളവർ സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം അപേക്ഷ ഏഴിന് വൈകിട്ട് അഞ്ചിന് മുമ്പ് ചിറ്റാർ സാമൂഹിക ആരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ മുമ്പാകെ സമർപ്പിക്കണം.
ഫോൺ : 04735 256577.