ലൈഫ് രണ്ടാംഘട്ട ഉദ്ഘാടനം
Monday 06 March 2023 12:20 AM IST
ഇലന്തൂർ : ഗ്രാമപഞ്ചായത്തിലെ അതിദാരിദ്ര്യ ലിസ്റ്റിൽ ഉൾപ്പെട്ട ആർ.വിനീത എന്ന ഗുണഭോക്താവിന് വീടിന്റെ ആദ്യഗഡു വിതരണവും 30 വീടുകളുടെ നിർമ്മാണ ഉദ്ഘാടനവും ജില്ലാ കളക്ടർ ഡോ.ദിവ്യ എസ്.അയ്യർ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേഴ്സി മാത്യു അദ്ധ്യക്ഷതവഹിച്ചു. വൈസ് പ്രസിഡന്റ് എം.എസ്.സിജു, പഞ്ചായത്തംഗങ്ങളായ കെ.ജി.സിനി, ഗീതാസദാശിവൻ, ജയശ്രീ മനോജ്, പി.എം.ജോൺസൺ, ഗ്രേസി ശാമുവൽ, ബി.ഡി.ഒ രാജേഷ്കുമാർ, ഹൗസിംഗ് ഓഫീസർ ആശാ ജി. ഉണ്ണി, വി.ഇ.ഒ വിനോദ്, ഗ്രേസി ഫിലിപ്പ് തുടങ്ങിയവർ സംസാരിച്ചു. അതിദാരിദ്ര്യ പട്ടികയിൽ ഉൾപ്പെട്ട ആർ.വിനീത താമസിക്കുന്ന കുടിൽ ജില്ലാ കളക്ടർ ഡോ.ദിവ്യ എസ്.അയ്യർ സന്ദർശിച്ചു.