വേട്ടയാടുന്നത് പ്രതിപക്ഷമല്ല: വി.ഡി. സതീശൻ
Monday 06 March 2023 1:25 AM IST
കോഴിക്കോട്: തന്റെ കുടുംബത്തെ പ്രതിപക്ഷം വേട്ടയാടുന്നുവെന്ന ഇ.പി ജയരാജന്റെ ആരോപണം ശരിയല്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. സി.പി.എമ്മുകാർ തന്നെയാണ് ജയരാജന്റെ കുടുംബത്തെ വേട്ടയാടുന്നത്. മുഖ്യമന്ത്രിയുടെ കുടുംബം കേരളത്തിന്റെ ഐശ്വര്യമാണെന്ന് പറഞ്ഞതിലൂടെ മുഖ്യമന്ത്രിയുടെ കുടുംബത്തെ കൂടി ജയരാജൻ പൊതുശ്രദ്ധയിൽ കൊണ്ടുവന്നിരിക്കുകയാണ്. എം.വി ഗോവിന്ദൻ നയിക്കുന്നത് സ്വയം പ്രതിരോധ ജാഥയാണ്.