അഖിലേന്ത്യ മഹിള അസോ.പ്രകടനം

Monday 06 March 2023 12:26 AM IST
അഖിലേന്ത്യജനാധിപത്യമഹിള അസോസിയേഷൻ പുനലൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ടൗണിൽ നടത്തിയ പ്രതിഷേധ പ്രകടനം

പുനലൂർ: പാചക വാതക വില വർദ്ധനവിൽ പ്രതിഷേധിച്ച് അഖിലേന്ത്യ ജനാധിപത്യമഹിള അസോസിയേഷൻ പുനലൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ടൗണിൽ പ്രകടനവും യോഗവും നടത്തി.സി.പി.എം ഏരിയ കമ്മിറ്റി ഓഫിസിന് മുന്നിൽ നിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനം ടൗൺ ചുറ്റിയ ശേഷം ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ സമാപിച്ചു. തുടർന്ന് ചേർന്ന യോഗം അസോസിയേഷൻ ഏരിയ കമ്മിറ്റി സെക്രട്ടറിയും മുൻ പഞ്ചായത്ത് പ്രസിഡന്റുമായ ആർ.ലൈലജ ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് വസന്തരഞ്ചൻ അദ്ധ്യക്ഷനായി.മുൻ നഗരസഭ ചെയർപേഴ്സൺ നിമ്മി എബ്രഹാം, സ്ഥിരം സമിതി അദ്ധ്യക്ഷ കെ.പുഷ്പലത,തസ്ലീമ ജേക്കബ്, മണിബാബു, അഡ്വ.രശ്മി, വിജയശ്രീ ബിനു,സരോജ രാമചന്ദ്രൻ, സുശീല രാധാകൃഷ്ണൻ,ജാസ്മീൻ തുടങ്ങിയവർ സംസാരിച്ചു.