ദേശീയപാത 744 ന്റെ സ്ഥലമേറ്റെടുക്കൽ, 66 തിന് തുല്യമായ നഷ്ടപരിഹാരം വേണം

Monday 06 March 2023 12:31 AM IST

കൊല്ലം: ദേശീയപാത 744 ഗ്രീൻഫീൽഡ് ഹൈവേയുടെ ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് ഭൂമിയുടെയും കെട്ടിടങ്ങളുടെയും നഷ്ടപരിഹാരം നിശ്ചയിക്കുന്നത് ദേശീയപാത 66 ന്റെ

അതേ വ്യവസ്ഥകൾ തന്നെ ബാധകമാക്കണമെന്ന് എൻ.കെ.പ്രേമചന്ദ്രൻ എം.പി കേന്ദ്ര

മന്ത്രി നിതിൻ ഗഡ്ഗരിയോട് ആവശ്യപ്പെട്ടു. ദേശീയപാത 66 ന്റെ സ്ഥലമെടുപ്പിന് മെച്ചപ്പെട്ട വ്യവസ്ഥകളാണ് ദേശീയപാത അതോറിട്ടി ബാധകമാക്കിയത്. എന്നാൽ, ദേശീയപാത 744 ൽ വ്യവസ്ഥകൾക്ക് മാറ്റം വരുത്താനും നഷ്ടപരിഹാരതുക നിശ്ചയിക്കുന്നതിൽ വ്യത്യസ്തമായ വ്യവസ്ഥകൾ ബാധകമാക്കാനും പോകുന്നുവെന്ന ആശങ്ക പ്രചരിപ്പിക്കുന്ന സാഹചര്യത്തിലാണ് വിഷയത്തിൽ വ്യക്തത വരുത്താൻ എം.പി ആവശ്യപ്പെട്ടത്. കെട്ടിടങ്ങളുടെ നഷ്ടപരിഹാരം നിശ്ചയിക്കുന്നത് വിജ്ഞാപനം പുറപ്പെടുവിച്ച തീയതി ആസ്പദമാക്കിയാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.