ലഹരി വിരുദ്ധ സന്ദേശ യാത്ര
കോട്ടയ്ക്കൽ :'ലഹരിയല്ല ജീവിതം, ജീവിതമാണ് ലഹരി' എന്ന സന്ദേശമുയർത്തി കോട്ടൂർ എ.കെ.എം എച്ച്.എസ്.എസ് വിമുക്തി ക്ലബിന്റെ നേതൃത്വത്തിൽ ജൂനിയർ റെഡ് ക്രോസ് യൂണിറ്റിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ സന്ദേശയാത്രയ്ക്ക് തുടക്കമായി. നഗരസഭ ചെയർപേഴ്സൺ ബുഷ്റ ഷബീർ ഫ്ളാഗ് ഓഫ് ചെയ്തു.നഗരസഭ വൈസ് ചെയർമാൻ പി.പി ഉമ്മർ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ നഗരസഭ കൗൺസിലർമാരായ കെ. ഹനീഫ, കെ. സഫീർ അസ്ലം, ഇ.പി റഫീഖ്, പ്രധാനാദ്ധ്യാപകൻ ബഷീർ കുരുണിയൻ, പ്രിൻസിപ്പൽ അലി കടവണ്ടി എന്നിവർ സംബന്ധിച്ചു. അദ്ധ്യാപകരായ കെ നികേഷ്, കെ. ജൗഹർ, ടി. ജാബിർ, എം.വി അശ്വതി, ടി.പി. ഫൗസിയ പ്രസംഗിച്ചു.