അനുസ്മരണം നടത്തി
വളാഞ്ചേരി :കക്ഷി രാഷ്ട്രീയത്തിനതീതമായി ജനങ്ങളുടെ ആദരവ് ഏറ്റുവാങ്ങിയ നേതാവായിരുന്നു പി.കൃഷ്ണൻ നായരെന്നു മുൻ കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരൻ അഭിപ്രായപെട്ടു. മാറാക്കര മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച പി. കൃഷ്ണൻ നായർ അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ഡി.സി.സി പ്രസിഡന്റ് വി.എസ്. ജോയ് അദ്ധ്യക്ഷത വഹിച്ചു. ഡോ. എം.പി. അബ്ദുസമദ് സമദാനി എം.പി.അനുസ്മരണ പ്രഭാഷണം നടത്തി.
ആലങ്കോട് ലീലാകൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തി. എ.ഐ.സി.സി അംഗം ഇ. മുഹമ്മദ് കുഞ്ഞി, കെ.പി.സി.സി അംഗങ്ങളായ വി.എ. കരീം, വി. മധുസൂദനൻ, പി.സി. വേലായുധൻ കുട്ടി, വി.കെ.ഷഫീഖ് എന്നിവർ പ്രസംഗിച്ചു