പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം; യുവാവ് അറസ്റ്റിൽ

Monday 06 March 2023 12:47 AM IST

കൊല്ലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ യുവാവ് പിടിയിലായി. കരുനാഗപ്പള്ളി കല്ലേലിഭാഗം, ശംഭോളി തറയിൽ നൗഫൽ (19) ആണ് കരുനാഗപ്പള്ളി പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ സ്‌കൂൾ കലോൽസവത്തിന് നൗഫൽ പെൺകുട്ടിയുമായി സുഹൃത്ത് ബന്ധം സ്ഥാപിക്കുകയായിരുന്നു. തുടർന്ന് കഴിഞ്ഞ ജനുവരി മാസത്തിൽ പെൺകുട്ടിയുടെ വീട്ടിൽ മാതാപിതാക്കൾ ഇല്ലാത്ത സമയം അതിക്രമിച്ച് കയറി ലൈംഗികാതിക്രമം നടത്തി. വിവരം പുറത്ത് പറയാതിരിക്കുവാനായി ഭീഷണിപ്പെടുത്തുകയും ചെയ്തു. സ്‌കൂളിൽ അധികൃതർ നടത്തിയ കൗൺസിലിംഗിലാണ് പീഡന വിവരം അറിയുന്നത്. തുടർന്ന് മാതാപിതാക്കളുടെ നിർദ്ദേശാനുസരണം കുട്ടി കരുനാഗപ്പള്ളി പൊലീസിന് മൊഴി നൽകുകയായിരുന്നു.