നിൽപ്പ് സമരം വിജയിപ്പിക്കും
മലപ്പുറം: വിവിധ ആവശ്യങ്ങളുന്നയിച്ച് സ്കൂൾ പാചക തൊഴിലാളികൾ മാർച്ച് 11ന് തിരുവനന്തപുരത്ത് വിദ്യാഭ്യാസ മന്ത്രിയുടെ വീട്ടുപടിക്കൽ നടത്തുന്ന നിൽപ്പ് സമരം വിജയിപ്പിക്കാൻ സ്കൂൾ പാചക തൊഴിലാളി സംഘടന(എച്ച്.എം.എസ് ) ജില്ലാ കൺവെൻഷൻ തീരുമാനിച്ചു.സംസ്ഥാന ജനറൽ സെക്രട്ടറി ജി. ഷാനവാസ് ഉദ്ഘാടനം ചെയ്തു. ജില്ലാ ട്രഷറർ എം.പി. അബ്ദുള്ളക്കുട്ടി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം ടി.കെ. ബാലഗോപാലൻ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ ജനറൽ സെക്രട്ടറി പാറയ്ക്കൽ ഷെരീഫ്, സുനിത വണ്ടൂർ, സത്യഭാമ പോരൂർ, കദീജ പട്ടിക്കാട്, കമലാക്ഷി പോരൂർ, യമുന ചെറുകോട്, ശോഭ വാസു എന്നിവർ പ്രസംഗിച്ചു.