ഉഗ്രരൂപിയായി ദേവി; രൗദ്രഭാവത്തിൽ ദേവിയുടെ താണ്ഡവം

Monday 06 March 2023 1:16 AM IST

ഭർത്താവിനെ ചതിച്ച് കൊന്നതിൽ കോപാകുലയായ ദേവി ഭർത്താവിനെ ചതിച്ച സ്വർണപ്പണിക്കാരനെ വധിക്കുന്ന ഭാഗമാണ് ഇന്ന് തോറ്റം പാട്ടിൽ അവതരിപ്പിക്കുന്നത്.

പാട്ടിൽ ദേവി വിശ്വരൂപമെടുക്കുന്നു. എട്ടുദിക്കും പൊട്ടുമാറുച്ചത്തിൽ ആക്രോശം! 4 നല്ലമുളക് ചവച്ചും ബാക്കി 3 മുളക് വസൂരിവിത്തുകളായി വാരിയെറിഞ്ഞുമാണ് അമ്മയുടെ രൗദ്രതാണ്ഡവം! തന്റെ കാൽപാദത്തിൽ കിടത്തി അസത്യം പറഞ്ഞ സ്വർണപ്പണിക്കാരന്റെ നാവ് ദേവി പള്ളിവാളിനാൽ അരിയുന്നു. ദേവിയുടെ ഏറ്റവും രൗദ്രമായ ഈ ഭാവത്തിനെയാണ് ഇന്ന് ഭക്തർ കൂപ്പുകൈകളോടെ വണങ്ങുന്നത്. അനീതിയും അധർമ്മവും പ്രവർത്തിക്കുന്നവർക്ക് ദൈവനീതിയിൽ ദാക്ഷിണ്യമില്ലെന്ന സന്ദേശമാണ് പാട്ടിലൂടെ ഭക്തർക്ക് പകർന്നുകിട്ടുന്നത്

Advertisement
Advertisement