നിറഭക്തിയോടെ അശ്രദ്ധയില്ലാതെ പൊങ്കാലയിടാം

Monday 06 March 2023 1:18 AM IST

പൊങ്കാല അർപ്പിക്കാനെത്തുന്നവരുടെ ശ്രദ്ധയ്ക്ക്

പൊങ്കാലയ്‌ക്കെത്തുന്നവർ പ്രഭാതഭക്ഷണം ഒഴിവാക്കരുത്.

സ്ഥിരമായി കഴിക്കുന്ന മരുന്നുകൾ കഴിക്കണം. മരുന്നുകളുടെ വിവരങ്ങൾ കയ്യിൽ കരുതണം

പകൽ താപനില 35 ഡിഗ്രി സെൽഷ്യസിന് മുകളിലായതിനാൽ സൂര്യാഘാതം ഏൽക്കാൻ സാദ്ധ്യതയുണ്ട്.

കരിക്കിൻവെള്ളം, മോര്, നാരങ്ങാവെള്ളം എന്നീ പാനീയങ്ങൾ കുടിച്ച് തളർച്ചയും ക്ഷീണവും അകറ്റണം.

ഇടയ്ക്ക് കൈകാലുകളും മുഖവും കഴുകുക.
ഇടയ്ക്കിടെ തണലത്ത് വിശ്രമിക്കുക.

കുട്ടികളെ തീയുടെ അടുത്ത് നിർത്തരുത്. ഇടയ്ക്കിടെ വെള്ളം നൽകണം.

പൊതുവഴികളിലും നടപ്പാതയിൽ പാകിയിരിക്കുന്ന ഓടുകൾക്ക് മുകളിലും അടുപ്പ് വയ്ക്കരുത്.

പ്ലാസ്റ്റിക് കവറുകൾ പൂർണമായും ഒഴിവാക്കണം

ഗ്രീൻ പ്രോട്ടോക്കോളിന്റെ ഭാഗമായി അന്നദാനം നടത്തുന്ന സംഘടനകൾ പ്ലാസിക് ഒഴിവാക്കണം.

ഭക്തർ ആഹാരം കഴിക്കാനുള്ള സ്റ്റീൽ പാത്രവും ഗ്ലാസും കരുതണം.

മാലിന്യങ്ങൾ വലിച്ചെറിയരുത്. നിർദ്ദിഷ്ട സ്ഥലങ്ങളിൽ മാത്രം നിക്ഷേപിക്കുക

പൊങ്കാല അടുപ്പുകൾക്കായി ചുടുകട്ടകൾ മാത്രമേ ഉപയോഗിക്കാവൂ.

അടുപ്പുകളിൽ നിന്ന് വസ്ത്രങ്ങളിലേക്ക് തീ പടരാതിരിക്കാൻ ശ്രദ്ധിക്കണം.

പെട്ടെന്ന് തീ പടർന്നുപിടിക്കാൻ സാദ്ധ്യതയുള്ള സിന്തറ്റിക് ഫൈബർ വസ്ത്രങ്ങൾ ഉപയോഗിക്കരുത്. കോട്ടൺവസ്ത്രങ്ങൾ ഉപയോഗിക്കാം.

വേഗത്തിൽ തീപടരാൻ സാദ്ധ്യതയുള്ള സാനിറ്റൈസർ, ബോഡി സ്‌പ്രേ, വിറക്, സഞ്ചികൾ തുടങ്ങിയവ അടുപ്പുകൾക്ക് സമീപത്തുനിന്ന് ഒഴിവാക്കണം.

തൊട്ടടുത്ത് ഒരു ബക്കറ്റ് വെള്ളം കരുതണം.
വസ്ത്രങ്ങളിൽ തീപിടിച്ചാൽ പരിഭ്രമിച്ച് ഓടരുത്. വെള്ളം ഉപയോഗിച്ച് ഉടൻ അണയ്ക്കുക. അടുത്തുള്ള വോളണ്ടിയർമാരുടെ സഹായം തേടുക.
തീപ്പൊള്ളലേറ്റാൽ പ്രഥമശുശ്രൂഷ തേടണം.
പൊള്ളലേറ്റ ഭാഗം വെള്ളം ഉപയോഗിച്ച് തണുപ്പിക്കണം.
വസ്ത്രമുള്ള ഭാഗമാണെങ്കിൽ വസ്ത്രം നീക്കാൻ ശ്രമിക്കരുത്
പൊള്ളലേറ്റ ഭാഗത്ത് അനാവശ്യ ക്രീമുകൾ ഉപയോഗിക്കരുത്. ഡോക്ടറുടെ സേവനം തേടുക

പൊങ്കാല തയ്യാറാക്കുന്ന സ്ഥലത്ത് വച്ചുതന്നെ നിവേദ്യം നടത്തണം. നിവേദിച്ച ശേഷമേ പൊങ്കാലയുമായി മടങ്ങാവൂ.

 പൊങ്കാലയ്ക്ക് ശേഷം വെള്ളമുപയോഗിച്ച് തീ കെടുത്തണം. തീ പൂർണമായും അണഞ്ഞെന്ന് ഉറപ്പുവരുത്തണം.

ഡോക്ടർമാരുടെ സേവനത്തിന് വിളിക്കാം: ദിശ 104, 1056, 0471 2552056.

Advertisement
Advertisement