ചീര കൃഷിയിൽ വിപ്ളവം തീർത്ത് മടത്തിയറ ഏലാ

Monday 06 March 2023 1:35 AM IST

കൊട്ടാരക്കര: വെട്ടിക്കവല ഗ്രാമ പഞ്ചായത്തിന്റെയും മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെയും കുടുംബശ്രീയുടെയും നേതൃത്വത്തിൽ മടത്തിയറ ഏലായിൽ ചീര കൃഷിയിൽ വിപ്ളവം തീർത്തു. എം.ജി.എൻ.ആർ.ഈ .ജി എസിലെ 35 കുടുംബങ്ങൾ ചേർന്നാണ് എകദേശം ഒരേക്കൾ വരുന്ന തരിശുഭൂമിയിൽ കൃഷി നടത്തിയത്. വാഴ, ചീര മരച്ചീനി തുടങ്ങിയ സമ്മിശ്ര കൃഷിയാണ് നടത്തിയത്. തൊഴിലുറപ്പ് പദ്ധതിയിലെ എൻജിനീയർ ജോഷിൻ, ഓവർസിയർ

,ജിനു എന്നിവർ നേതൃത്വം നൽകി. കൃഷിയുടെ വിളവെടുപ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.പി.സജീവ് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ കെ.രാമചന്ദ്രൻപിള്ള അദ്ധ്യക്ഷനായി.