സായന്തനത്തിൽ വനിതാ ദിനാചരണം

Monday 06 March 2023 1:38 AM IST

പുത്തൂർ : പുത്തൂർ സായന്തനം ഗാന്ധിഭവൻ അഭയകേന്ദ്രത്തിൽ 8ന് വനിതാ ദിനാചരണ പരിപാടികൾ സംഘടിപ്പിക്കും. രാവിലെ 11ന് യൂണിറ്റ് ഡയറക്ടർ സി.ശിശുപാലന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.സുമാലാൽ ഉദ്ഘാടനം ചെയ്യും. വെണ്ടാർ ശ്രീവിദ്യാധിരാജ സ്കൂൾ മുൻ മാനേജർ ലക്ഷ്മീ കൃഷ്ണ, സംസ്ഥാന കൃഷി അസി.അവാർഡ് ജേതാർവ് എസ്.ജി.രത്നകുമാരി, എം.എസ്.സി റാങ്ക് ജേതാവ് എ.അമൃത എന്നിവരെ ചടങ്ങിൽ വനിതാ രത്നം പുരസ്കാരം നൽകി ആദരിക്കും. ചടങ്ങിൽ നോവലിസ്റ്റ് രശ്മി സജയൻ, കവയിത്രിമാരായ രജനി ഗിരീഷ്, ശ്രീകല സന്തോഷ്, മുൻ പഞ്ചായത്ത് പ്രസിഡന്റ് ജി.രവീന്ദ്രൻ പിള്ള, സായന്തനം ചീഫ് കോ-ഓർഡിനേറ്റർ കോട്ടാത്തല ശ്രീകുമാർ, വികസന സമിതി ചെയർമാൻ വിനോജ് വിസ്മയ, സെക്രട്ടറി എം.ജി.അമൃതലാൽ എന്നിവർ സംസാരിക്കും.

Advertisement
Advertisement