കാപ്പ നിയമം: സിമ്പോസിയം നടത്തി

Monday 06 March 2023 1:46 AM IST
കാപ്പ നിയമം സംബന്ധിച്ച് പൊലീസ് ഉദ്യോഗസ്ഥർക്കായി സംഘടിപ്പിച്ച സിംമ്പോസിയം കാപ്പ അഡ്വൈസറി ബോർഡ് ചെയർമാൻ ജസ്റ്റിസ് എൻ. അനിൽകുമാർ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: സംസ്ഥാനത്തെ സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിന് നടപ്പാക്കിയ കേരള ആന്റി സോഷ്യൽ ആക്ടിവിറ്റീസ് പ്രിവൻഷൻ ആക്ട് (കാപ്പ) സംബന്ധിച്ച് ജില്ലയിലെ പൊലീസ് ഉദ്യോഗസ്ഥർക്കായി സംഘടിപ്പിച്ച സിമ്പോസിയം കാപ്പ അഡ്വൈസറി ബോർഡ് ചെയർമാൻ ജസ്റ്റിസ് എൻ.അനിൽകുമാർ ഉദ്ഘാടനം ചെയ്തു. കാപ്പ കേസുകളുണ്ടാകുന്ന സാഹചര്യവും നിയമവശങ്ങളും സിമ്പോസിയത്തിൽ ചർച്ച ചെയ്തു. കാപ്പ അഡ്വൈസറി ബോർഡ് അംഗങ്ങളായ മുഹമ്മദ് വസീം, പി.എൻ.സുകുമാരൻ എന്നിവർ സംശയങ്ങൾക്ക് മറുപടി നൽകി. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന സിമ്പോസിയത്തിന്‍ ജില്ലാ കളക്ടർ അദ്ധ്യക്ഷയായി. സിറ്റി പൊലീസ് കമ്മിഷണർ മുഖ്യപ്രഭാഷണം നടത്തി. എ.ഡി.എം ആർ.ബീനാറാണി, ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ ടി.ആർ.അഹമ്മദ് കബീർ, കൊട്ടാരക്കര അഡിഷണൽ ജില്ലാ പൊലീസ് സൂപ്രണ്ട് ജെ.സന്തോഷ്‌കുമാർ, പുനലൂർ ആർ.ഡി.ഒ ബി.ശശികുമാർ, ജില്ലാ ലീഗൽ ഓഫീസർ സോണി ഗോപിനാഥ്, സിറ്റി, റൂറൽ പൊലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.