എലിക്കെണിയിൽ വീണ മരപ്പട്ടി, വാവാ സുരേഷിനെ മണിക്കൂറുകളോളം കഷ്ടപ്പെടുത്തിയ ചുരുട്ട; രണ്ടിനെയും ഒരു സ്ഥലത്ത് തുറന്നുവിട്ടപ്പോൾ

Monday 06 March 2023 1:03 PM IST

പഴവുണ്ണിയെന്ന് വിളിക്കുന്ന മരപ്പട്ടിയെ വാവാ സുരേഷ് നിരവധി തവണ പിടികൂടിയിട്ടുണ്ട്. അതിനെയെല്ലാം കാട്ടിലേയ്ക്ക് തുറന്ന് വിടുന്നതും സ്നേക്ക് മാസ്റ്ററിലൂടെ പ്രേക്ഷകർ കണ്ടതാണ്. തിരുവനന്തപുരം ജില്ലയിലെ കഴക്കൂട്ടത്തിനടുത്തുള്ള ഒരു വീട്ടിൽ വലിയ തൊരപ്പൻ എലികളുടെ ശല്യം കാരണം വീട്ടുകാർ എലികളെ പിടികൂടാൻ കെണി ഒരുക്കിയിരുന്നു. പക്ഷെ, ആ കെണിയിൽ വീണത് ഒരു മരപ്പട്ടിയാണ്. അതിനെ രക്ഷിച്ച് കൊണ്ട് പോകാനാണ് വാവാ സുരേഷിനെ വീട്ടുകാർ വിളിച്ചത്. ഇതിന് തൊട്ട് മുൻപ് ഒരു വീട്ടിലെ കിണറിൽ നിന്നും, ഇലട്രിക്ക് മീറ്ററിനകത്ത് നിന്നും രണ്ട് പാമ്പുകളെയും പിടികൂടിയിരുന്നു. അങ്ങനെ വാവാ സുരേഷ് മൂന്ന് അതിഥികളെയും ഒന്നിച്ച് ഒരു സ്ഥലത്ത് എത്തിച്ചു. കാണുക സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്.

Advertisement
Advertisement