സെയിന്റ് ഗോപൻ ജേതാക്കൾ
പാലക്കാട്: കഞ്ചിക്കോട് ഇൻഡസ്ട്രീസ് പ്രീമിയർ ക്രിക്കറ്റ് ലീഗ് ചാമ്പ്യൻഷിപ്പിൽ ടീം സെയിന്റ് ഗോപൻ ജേതാക്കളായി. അഹല്യ ഹോസ്പിറ്റൽ ആന്റ് എജ്യൂക്കേഷണൽ ഇൻസ്റ്റിറ്റ്യൂഷൻ, കഞ്ചിക്കോട് ഇൻഡസ്ട്രീസ് ഫോറം, പാലക്കാട് മാനേജ്‌മെന്റ് അസോസിയേഷൻ, ലീഡ് കോളേജ് എന്നിവയുടെ സഹകരണത്തോടെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് പേഴ്സണൽ മാനേജ്‌മെന്റാണ് ചാമ്പ്യൻഷിപ്പ് സംഘടിപ്പിച്ചത്. കഞ്ചിക്കോട് വ്യവസായ മേഖലയിലെ 19 കമ്പനികളിലെ ടീമുകളാണ് ടൂർണമെന്റിൽ പങ്കെടുത്തത്. ഫൈനലിൽ ബി.ഇ.എം.എൽ ടീമിനെ പരാജയപ്പെടുത്തിയാണ് സെയിന്റ് ഗോപൻ ചാമ്പ്യന്മാരായത്. ടീമിലെ മനീഷ് മാൻ ഓഫ് ദ സീരീസും സ്റ്റീഫൻ മാൻ ഓഫ് ദ മാച്ചും വിനു മികച്ച ബൗളറായും തിരഞ്ഞെടുക്കപ്പെട്ടു. സമാപന യോഗത്തിൽ മുഖ്യാതിഥിയും പ്രീക്കോട്ട് മെറിഡിയൻ വൈസ് പ്രസിഡന്റുമായ കെ.വി.ജോൺ വിജയികൾക്ക് ട്രോഫികൾ വിതരണം ചെയ്തു. ഡോ.സുരേഷ് ബാബു, പ്രീത, ശ്രീനിവാസ്, സജി, ഹരിദാസ്, എം.മോഹൻദാസ്, നിഷാന്ത് സംസാരിച്ചു.