കവർ പ്രകാശനം ഓളപ്പരപ്പിൽ

Tuesday 07 March 2023 12:18 AM IST
പി.സി. ഷൗക്കത്ത് എഴുതിയ തത്തകളുടെ വീട് എന്ന കഥാ സമാഹാരമായ പുസ്തകത്തിന്റെ കവർ ഒളോപ്പാറയിലെ ജലയാത്രയിൽ കെ.പി. മനോജ് കുമാർ യു.പി.സുരേഷ് ബാബുവിന് നല്കിക്കൊണ്ട് പ്രകാശനം ചെയ്യുന്നു

ബാലുശ്ശേരി: ബാലുശ്ശേരിയിലെ എഴുത്തുകാരുടെയും വായനക്കാരുടെയും കൂട്ടായ്മയായ സർഗവേദിയുടെ ആഭിമുഖ്യത്തിൽ

ഒളോപ്പാറയിൽ ജലയാത്ര സംഘടിപ്പിച്ചു. പി.സി.ഷൗക്കത്തിന്റെ 'തത്തകളുടെ വീട്' എന്ന പുസ്തകത്തിന്റെ കവർ പ്രകാശനവും നിർവഹിച്ചു. ഒളോപ്പാറയുടെ ജലപ്പരപ്പിലൂടെ ബോട്ട് യാത്ര ചെയ്ത് നീങ്ങിയ സാംസ്ക്കാരിക പരിപാടി കവിതയും കഥയും കൊണ്ട് സമൃദ്ധമായിരുന്നു. സർഗവേദി പ്രസിഡന്റ് ഡോ.പ്രദീപ് കറ്റോട് അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ കെ.പി. മനോജ് കുമാർ പുസ്തക കവർ പ്രകാശനം ചെയ്തു. യു.പി.സുരേഷ് ബാബു ഏറ്റുവാങ്ങി.വി.പി.ഏലിയാസ്, കെ.പി. വിജയൻ, ഓണിൽ രവീന്ദ്രൻ, സുധൻ നന്മണ്ട, സനീഷ് പനങ്ങാട്, യശോദ നിർമ്മല്ലൂർ, രാധാകൃഷ്ണൻ ഉണ്ണികുളം, സുഗന്ധി സുരേഷ്, മണി നാറാത്ത്, ശ്രീജ സുധൻ, കെ.സമീറ, പി.സി.ഷൗക്കത്ത് എന്നിവർ പ്രസംഗിച്ചു. 12ന് ഞായറാഴ്ച വൈകീട്ട് 4 ന് ബാലുശ്ശേരി ഗ്രാമ പഞ്ചായത്ത് ഹാളിൽ വെച്ച് 'തത്തകളുടെ വീട്' എന്ന കഥാ സമാഹാരം ഡോ.കെ.ശ്രീകുമാർ പ്രകാശനം ചെയ്യും.