ആയില്യം ഉത്സവം

Tuesday 07 March 2023 12:02 AM IST
മൂവാറ്റുപുഴ കല്ലൂർക്കാട് കലൂർ പേരമംഗലത്ത് നാഗരാജ ക്ഷേത്രത്തിലെ ആയില്യം മഹോത്സവത്തിന്റെ ഭാഗമായി ആചാര്യൻ കെ.വി.സുഭാഷ് തന്ത്രി ഭക്തരെ അനുഗ്രഹിക്കുന്നു.

പാലക്കാട്: എല്ലാ മാസത്തിലും ആയില്യം ഉത്സവമായി കൊണ്ടാടുന്ന മൂവാറ്റുപുഴ കല്ലൂർക്കാട് കലൂർ പേരമംഗലത്ത് നാഗരാജ ക്ഷേത്രത്തിൽ വൻ ഭക്തജന സാന്നിദ്ധ്യത്തിൽ കുംഭ മാസത്തിലെ ആയില്യം ആചാരാനുഷ്ഠാനങ്ങളോടെ വർണ്ണാഭമായി നടന്നു. ക്ഷേത്രം ആചാര്യൻ കെ.വി.സുഭാഷ് തന്ത്രി ചടങ്ങുകൾക്ക് മുഖ്യകാർമ്മികത്വം വഹിച്ചു. ആയിരക്കണക്കിന് ഭക്തർ പങ്കെടുത്തു. മഹാഅന്നദാനവും ഉണ്ടായിരുന്നു. സ്വയംഭൂവായ നാഗരാജ ക്ഷേത്രത്തിൽ പ്രത്യേക പൂജകൾക്കും അർച്ചനകൾക്കുമെല്ലാം വിദൂര ദിക്കുകളിൽ നിന്നും വിശ്വാസികൾ പതിവായി എത്തിച്ചേരുന്നുണ്ട്.