ഭക്തിയുടെ നിറവിൽ വായില്യാംകുന്ന് പൂരം ആഘോഷിച്ചു

Tuesday 07 March 2023 12:43 AM IST
വായില്യാംകുന്ന് പൂരത്തിന്റെ ഭാഗമായി നടന്ന എഴുന്നള്ളിപ്പിൽ നിന്ന്.

കടമ്പഴിപ്പുറം: പറയിപെറ്റ പന്തിരുകുല പെരുമയാൽ പ്രസിദ്ധമായ വായില്യാംകുന്ന് ഭഗവതി ക്ഷേത്രത്തിലെ പൂരം ഭക്തിയുടെ നിറവിൽ ആഘോഷിച്ചു. ക്ഷേത്രത്തിൽ രാവിലെ വിശേഷാൽ പൂജകൾ, ഓട്ടൻതുള്ളൽ എന്നിവ നടന്നു.

വൈകിട്ട് 20 ഗജവീരന്മാരും മേളവുമുൾപ്പെടെ ദേശപ്പൂരങ്ങൾ ക്ഷേത്രാങ്കണത്തിലെത്തി പകൽപ്പൂരം എഴുന്നള്ളിപ്പ് നടന്നു. രാത്രി ആറാട്ട് എഴുന്നള്ളിപ്പ്, കൊടിയിറക്കം, കുടിവെക്കൽ, കമ്പം കത്തിക്കൽ എന്നിവയുമുണ്ടായി.

Advertisement
Advertisement