പറമ്പിലെ ചവറിന് തീ ഇടുന്നതിനിടെ ആളിപ്പടർന്നു; വീട്ടമ്മ പൊള്ളലേറ്റ് മരിച്ചു
Monday 06 March 2023 7:59 PM IST
കണ്ണൂർ: പറമ്പിലെ ചവറിന് തീ ഇടുന്നതിനിടെ തീ ആളിപ്പടർന്ന് വീട്ടമ്മ മരിച്ചു. കൊട്ടിയൂർ ചപ്പമല സ്വദേശി പൊന്നമ്മ കുട്ടപ്പൻ(60 ) ആണ് മരിച്ചത്. ഇന്ന് രാവിലെ ഒൻപത് മണിയോടെയാണ് സംഭവം. വീടിന് സമീപത്തെ കശുമാവിൻ തോട്ടത്തിലെ ചവറിന് തീയിടുന്നതിനിടെയാണ് തീ ആളിപ്പടർന്നത്.
ഗുരുതരമായി പൊള്ളലേറ്റ പൊന്നമ്മയെ നാട്ടുകാരും ബന്ധുക്കളും ചേർന്നാണ് ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. കൊട്ടിയൂർ വനത്തിലേയ്ക്ക് പടർന്ന തീ പിന്നീട് ഫയർ ഫോഴ്സ് സംഘമെത്തിയാണ് അണച്ചത്.